പൌണ്ടിന്റെ മൂല്യത്തില്‍ റിക്കാര്‍ഡ് ഉയര്‍ച്ച
Tuesday, June 21, 2016 8:22 AM IST
ലണ്ടന്‍: 2009നു ശേഷം പൌണ്ടിന്റെ മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന വന്ന ദിവസമായി ഇന്നലെ. 1.4693 ഡോളര്‍ വരെ തിങ്കളാഴ്ച പൌണ്ടിന്റെ മൂല്യം ഉയര്‍ന്നു. 2.34 ശതമാനം വര്‍ധനയാണ് ഒരു ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.

യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ ബ്രിട്ടീഷ് ജനത തീരുമാനിക്കാന്‍ സാധ്യത കുറഞ്ഞു വരുന്നു എന്ന പുതിയ സര്‍വേ ഫലങ്ങളുടെ പ്രതിഫലനമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ജൂണ്‍ 23 നാണ് ഹിതപരിശോധന നടക്കുന്നത്. സ്റോക്ക് മാര്‍ക്കറ്റിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. എഫ്ടിഎസ്ഇ 103 ശതമാനം ഉയരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍