ജര്‍മനിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, June 21, 2016 8:22 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ മുപ്പത്തിയാറാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 25, 26 (ശനി, ഞായര്‍) തീയതികളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷം.

തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം ജൂണ്‍ 19നു ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലെ പാരീഷ്ഹാളില്‍ നടന്നു. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുകയും ചെയ്തു.

യോഗത്തില്‍ വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ ഡെസീന തോട്ടുങ്കല്‍ (ലിറ്റര്‍ജി), കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ (ഡെക്കറേഷന്‍/പ്രദക്ഷിണം), ഷീബ കല്ലറയ്ക്കല്‍ (നേര്‍ച്ച), വര്‍ഗീസ് ശ്രാമ്പിക്കല്‍ (ശബ്ദസാങ്കേതികം), തോമസ് അറമ്പന്‍കുടി (ഫിനാന്‍സ്), എല്‍സി വടക്കുംചേരി (ഭക്ഷണം), ജോസുകുട്ടി കളത്തിപ്പറമ്പില്‍ (പാനീയം), ലീലാമ്മ കരിമ്പില്‍(കഫേ/ ലഘുഭക്ഷണം), നവീന്‍ അരീക്കാട്ട് (വാഫലന്‍/നൂഡില്‍സ്), ജോസ് കുമ്പിളുവേലില്‍ (ലോട്ടറി), നിക്കോള്‍ കാരുവള്ളില്‍ (കള്‍ച്ചറല്‍/സമാപന പ്രോഗ്രാം), ജെന്‍സ് കുമ്പിളുവേലില്‍ (ഫോട്ടോ/വീഡിയോ), റോസി വൈഡര്‍ (പുനര്‍ക്രമീകരണം), ജോള്‍ അരീക്കാട്ട് (വിനോദം), ഹെസോ തോമസ് മൂര്‍ (ഗതാഗതം), ആന്റണി സഖറിയ (സ്റേജ്) എന്നിവര്‍ക്കു പുറമെ കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍), മേഴ്സി തടത്തില്‍(സെക്രട്ടറി), എല്‍സി വേലൂക്കാരന്‍, ജോസ് കുറുമുണ്ടയില്‍ എന്നിവര്‍ക്കു പുറമെ നടപ്പുവര്‍ഷത്തെ പ്രസുദേന്തി ടോമി/ഫിലോ തടത്തില്‍ കുടുംബവും നിയുക്ത പ്രസുദേന്തി ജോണി/അല്‍ഫോന്‍സ അരീക്കാട്ടും കുടുംബവും പങ്കെടുത്തു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ സമൂഹം സ്ഥാപിതമായിട്ട് നാല്‍പ്പത്തിയേഴ് വര്‍ഷമായി. കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തില്‍ എഴുനൂറ്റിയന്‍പതോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ടോമി തടത്തില്‍ (പ്രസുദേന്തി) 02131 593212, 01737249991, വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികണ്‍വീനര്‍) 0221 5904183, ങമശഹ: ശിറശരെവലഴലാലശിറല@ിലരീേഹീഴില.റല, വെബ്സൈറ്റ്: വു://ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍