യൂറോപ്യന്‍ ബാങ്കിംഗ് യൂണിയന്‍: ജര്‍മനി ഉപാധികള്‍ വയ്ക്കുന്നു
Tuesday, June 21, 2016 8:22 AM IST
ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു കീഴില്‍ പുതിയ ബാങ്കിംഗ് യൂണിന്‍ രൂപീകരിക്കാനുള്ള നീക്കത്തിനു പിന്നാലെ ജര്‍മനി ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ വ്യാപകമായി ഡെപ്പോസിറ്റുകള്‍ ഗാരന്റി നല്‍കുന്നതിനു മുന്‍പ് അപകട സാധ്യത കുറയ്ക്കാന്‍ നടപടികള്‍ വേണമെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

2009ല്‍ യൂറോ പ്രതിസന്ധിക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമായ സ്ഥിതിവിശേഷം ആവര്‍ത്തിക്കാതിരിക്കാന്‍ ഡെപ്പോസിറ്റ് ഗാരന്റിയാണ് ഫ്രാന്‍സിനെയും ഇറ്റലിയെയും പോലുള്ള രാജ്യങ്ങള്‍ ഏക പ്രതിവിധിയായി കാണുന്നത്. ഇങ്ങനെയൊരു പദ്ധതി രൂപീകരിക്കുന്നതിനുള്ള ആദ്യ ഘട്ടം ചര്‍ച്ചകള്‍ക്ക് ലക്സംബര്‍ഗില്‍ ചേര്‍ന്ന 28 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ ധാരണയുമായിരുന്നു.

രാഷ്ട്രീയ തലത്തിലുള്ള ചര്‍ച്ചകള്‍ ഇനിയും ആരംഭിക്കാന്‍ തുടങ്ങാനിരിക്കെ ഈ ഘട്ടത്തില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉന്നയിക്കുമെന്നും ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോയ്ബളെ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍