നാറ്റോയുടെ യുദ്ധക്കൊതി അവസാനിപ്പിക്കണം: ജര്‍മനി
Tuesday, June 21, 2016 8:21 AM IST
ബെര്‍ലിന്‍: നാറ്റോ യുദ്ധക്കൊതി ഉള്ളതു പോലെയാണ് പെരുമാറുന്നതെന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റീന്‍മെയര്‍. റഷ്യക്കെതിരേ നാറ്റോ സ്വീകരിക്കുന്ന അയവില്ലാത്ത നിലപാടുകളെക്കുറിച്ചാണു രൂക്ഷ വിമര്‍ശനം.

ബാള്‍ട്ടിക് രാജ്യങ്ങളിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം നാറ്റോ സഖ്യം റഷ്യക്കെതിരേ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന സമീപനമാണിത്. ടാങ്കുകള്‍ വിന്യസിക്കുക വഴി സുരക്ഷ വര്‍ധിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അതു വിഡ്ഢിത്തമാണെന്നും സ്റീന്‍മെയര്‍.

എസ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ റഷ്യക്കെതിരേ സൈനികവിന്യാസം നടത്തുന്നതായി കഴിഞ്ഞ തിങ്കളാഴ്ചയാണു നാറ്റോ പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍