വിദ്യാജ്യോതി മലയാളം സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി
Tuesday, June 21, 2016 8:21 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിന്റെ വാര്‍ഷികം ജൂണ്‍ 10നു വെസ്റ് ന്യൂയോര്‍ക്കിലുള്ള ക്ളാര്‍ക്സ് ടൌണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

മലയാള ഭാഷ പഠിക്കുന്നതിന്റെ പ്രയോജനം മലയാള സംസ്കാരം അടുത്തറിയാന്‍ സാധിക്കുന്നു എന്നതു തന്നെയാണെന്നു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പ്രഫസര്‍ ഡോ. ഓമന റസല്‍ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. രാജാവ് നഗ്നനാണ് എന്ന കഥ പറഞ്ഞുകൊണ്ട് ബാല്യത്തിലെ നിഷ്കളങ്കതയ്ക്ക് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി.

സേഥ് മാത്യു, സാന്‍സിയ മാത്യു, റിയ മാത്യു, മെറിന, റേച്ചല്‍ നൈനാന്‍, അലീന എന്നിവരുടെ നൃത്തങ്ങളും നേഹ ജ്യോ, അലീന മുണ്ടക്കല്‍, മറിന അലക്സ്, നിഹില്‍ ജ്യോ എന്നിവര്‍ ഗാനങ്ങളും അരങ്ങേറി. ഉപകരണ സംഗീതത്തിലൂടെ നേഹ റോയ്, ഷോണ്‍ ആന്റണി, എബല്‍ ഏബ്രഹാം, ജസ്റിന്‍ പോള്‍ എന്നിവര്‍ മികവു തെളിയിച്ചു. ആല്‍ബര്‍ട്ട് പറമ്പി, ഇവാന്‍ ഡി. അല്‍മേദിയ, റൂബിന്‍ എന്നിവര്‍ പ്രസംഗിച്ചു. ലീഡര്‍ഷിപ്പ് പ്രോഗ്രാം ഇന്‍സ്ട്രക്ടര്‍ എമില്‍ ചാക്കോ വിദ്യാജ്യോതി സ്കൂളിനോടനുബന്ധിച്ച് താന്‍ നടത്തിവരുന്ന ക്ളാസിനെപ്പറ്റി വിശദീകരിച്ചു. ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ നടത്തിയ മത്സരത്തില്‍ അലീന രാജു ഒന്നാം സ്ഥാനം നേടി. അധ്യാപകരായ മറിയാമ നൈനാന്‍, ജോജോ ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലയാളം സ്കൂളിലെ അധ്യാപകരെ അസോസിയേഷന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍, അസോസിയേഷന്‍ സെക്രട്ടറി അജിന്‍ ആന്റണി, പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ, സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഗ്രേസ് വെട്ടം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍