കുവൈത്ത് മാര്‍ ഗ്രിഗോറിയോസ് മൂവ്മെന്റ് സേവ് എ ലൈഫ് ഫേസ്-2
Tuesday, June 21, 2016 5:54 AM IST
കുവൈത്ത്: കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ (മഹാഇടവക) ആത്മികജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ഗ്രിഗോറിയോസ് മൂവ്മെന്റ്, പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോവാസ്കുലര്‍ സെന്ററിന്റെ സഹകരണത്തോടെ സൌജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തുന്നു.

ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന 50 രോഗികള്‍ക്കാണ് ശസ്ത്രക്രിയുടെ മുഴുവന്‍ ചെലവും എംജിഎം മൂവ്മെന്റ് നല്‍കുന്നത്. മറ്റു പ്രധാന ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളായി ആധ്യാത്മികവും പരോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സംഘടനയുടെ സേവ് എ ലൈഫ് ജവമലെ ക പദ്ധതി പ്രകാരം 32 രോഗികള്‍ക്ക് സൌജന്യമായി ഹൃദയ ശത്രക്രിയ നടത്തിയിട്ടുണ്ട്.

അപേക്ഷകള്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ാഴാസൌംമശ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. സാമ്പത്തിക സ്ഥിതിയും പരിഗണനാര്‍ഹമായ മറ്റു യോഗ്യതകളും വെളിപ്പെടുത്തുന്ന അപേക്ഷകള്‍ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തുന്നതും അര്‍ഹരായവരെ തെരഞ്ഞെടുത്ത് വിവരം അറിയിക്കുന്നതുമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍