മാള പ്രവാസി അസോസിയേഷന്‍ കുവൈറ്റ് കബ്ദില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
Tuesday, June 21, 2016 5:54 AM IST
കുവൈത്ത്: കുവൈത്തിലെ കബ്ദ് മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ മാള പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. റംസാന്‍ മാസത്തില്‍ കഠിനമായ ചൂടും പരീക്ഷണങ്ങളുമായി മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തുകളിലെ സഹോദരങ്ങളോടൊപ്പം കഴിഞ്ഞ ദിവസം നോമ്പ് തുറക്കാന്‍ തൃശൂര്‍ ജില്ലയിലെ മാള പ്രവാസികൂട്ടായ്മ ആണ് ഒത്തുചേര്‍ന്നത്.

ആഡംബര ഹോട്ടലുകളിലും വിഭവ സമ്പുഷ്ടമായ നോമ്പ് തുറയിലും അല്ല മറിച്ച്, അശരണരും ആലംബഹീനരുമായവരോടൊപ്പം ഒരു നേരത്തെ ഭക്ഷണം പങ്കു വയ്ക്കുന്നതാണ് പുണ്യമെന്നും ഇത്തരത്തിലുള്ള സേവനങ്ങള്‍ തന്നെയാണ് യഥാര്‍ഥ ജനസേവനത്തിന്റെ അടിസ്ഥാന പ്രവര്‍ത്തികള്‍ എന്നുമാണ് തങ്ങളുടെ വിശ്വാസമെന്നും മാള അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ബാബു റംസാന്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു. സെക്രട്ടറി ബാബു പൌലോസ്, ട്രഷറര്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്കിയ വിരുന്നിനു ആട്ടിടയന്മാരും മറ്റു തൊഴിലാളികളുമടക്കം നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍