ഫുജൈറ: കൈരളി ദിബ്ബ ഇഫ്താര്‍ സംഗമം നടത്തി. കൈരളി കള്‍ചറല്‍ അസോസിയേഷന്, ദിബ്ബ യൂണിറ്റ് ദിബ്ബ സിറ്റി സെന്‍ട്രലില്‍ ജൂണ്‍ 17 നടത്തിയ നോബുതുറയില് അഞ്ഞൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍
സംഗമത്തിന് വിപുലമായ ഒരുക്കങ്ങളാണു ക്രമീകരിച്ചത്. യൂണിറ്റ് പ്രസിഡന്റ് ബാബു, സെക്രട്ടറി രാജേന്ദ്രന്, ഷൌക്കത്തലി, ശിവശങ്കരന്, കൃഷ്ണകുമാര്‍, ശശീന്ദ്രന്, ഖാദര്‍, അനില്‍ കുമാര്‍, സിസി പ്രസിഡന്റ്
അബ്ദുല്‍ റസാക്ക്, വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, അനീഷ് ആയടത്തില്‍, സുകുമാരന്‍, സന്തോഷ് കുമാര്‍, ജസ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.