റാഷിദ് ഗസാലിയുടെ പ്രഭാഷണം ജൂണ്‍ 23, 24, 25 തീയതികളില്‍
Monday, June 20, 2016 8:18 AM IST
ജിദ്ദ: ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ ജൂണ്‍ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന റാഷിദ് ഗസാലിയുടെ മൂന്നാമത് വാര്‍ഷിക പ്രഭാഷണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ പ്രചാരണ കമ്മിറ്റി പരിപാടികള്‍ ആവിഷ്കരിച്ചു.

യോഗത്തില്‍ അഷ്റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. അനസ് പരപ്പില്‍, ബഷീര്‍ തോട്ടിയന്‍, അരുവി മോങ്ങം, ഷൌക്കത്തലി പാലക്കാട്, അഷ്റഫ് കോയിപ്ര, അസീസ് വാവൂര്‍, കുഞ്ഞു മുഹമ്മദ് ഒളവട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍