എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ വായനാദിനം ആചരിച്ചു
Monday, June 20, 2016 6:35 AM IST
ന്യൂഡല്‍ഹി: വായനാദിനം കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ യോഗാദിനാചരണം പോലെ ദേശവ്യാപകമായി പ്രചരിപ്പിക്കണമെന്ന് എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്‍ ആവശ്യപ്പെട്ടു. രോഹിണിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ നടന്ന പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാദിനാഘോഷത്തിലുമാണ് യൂണിയന്‍ ഇപ്രകാരം ആവശ്യപ്പെട്ടത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വായനാദിനത്തിന്റെ പ്രാധാന്യത്തെ ഉള്‍ക്കൊണ്ടുള്ള നയരൂപീകണം ഉണ്ടാവുകയും ഒന്നാം ക്ളാസ് മുതല്‍ പിഎച്ച്ഡി വരെയുള്ള വിവിധ കോഴ്സുകളില്‍ ദേശീയോദ്ഗ്രഥനവും വിശ്വമാനവികതയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അധ്യയന മാധ്യമങ്ങളില്‍ വായനയും വായിക്കപ്പെടുന്ന പുസ്തകങ്ങളിലും ഈ മാധ്യമങ്ങളിലും പരീക്ഷയും വേണമെന്നു യൂണിയന്‍ സെക്രട്ടറി മനോജ് കല്ലറ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കെ.എന്‍. ഷാജിലാല്‍ ശാന്തി ഉദ്ഘാടനം ചെയ്തു. ഓമന മധു, പി. ഭാസി, ജയന്തന്‍ സാഹിബാബാദ്, എസ്. സതീശന്‍, കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിച്ചു.