'പരസ്പര സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാസം റംസാന്‍'
Monday, June 20, 2016 6:35 AM IST
ഖൈത്താന്‍ (കുവൈത്ത്): റംസാന്‍ കാലം പരസ്പര സ്നേഹത്തിന്റെയും സഹവര്‍ത്തിത്വ ത്തിന്റെയും മാസമാണ്. എല്ലാ സഹോദരങ്ങളും സൌഹാര്‍ദത്തോടെ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയും അതിലൂടെ പരസ്പര മനുഷ്യ ബന്ധങ്ങള്‍ പുതുക്കുകയും ചെയ്യുക എന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു പ്രവര്‍ത്തനമാണ് ഇത്തരം ഇഫ്താറിലൂടെ നടക്കുന്നതെന്നു കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ഖൈത്താന്‍ മസ്ജിദ് അല്‍ ഫജ്ജില്‍ സംഘടിപ്പിച്ച കേന്ദ്ര ഇഫ്താര്‍ സംഗമത്തില്‍ കുവൈറ്റ് പാര്‍ലമെന്റ് മെംബര്‍ ഷെയ്ഖ് ഹമൂദ്മുഹമ്മദ് അല്‍ ഹംദാന്‍ എംപി.

മനുഷ്യന് അവന്റെ വ്യക്തിപരമായും സാമൂഹികപരമായും ഒട്ടേറെ പ്രധാന്യങ്ങളും ഗുണഗണങ്ങളും ലഭിക്കുന്ന ഒരു മാസക്കാലമാണ് റംസാന്‍. പാവപ്പെട്ടവരും അശരണരും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ഒട്ടനേകം സഹോദരന്‍മാര്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തങ്ങള്‍ നീട്ടപ്പെടുന്ന കെകെഐസി ഒരുക്കിയ ഇഫ്താര്‍ എന്തുകൊണ്ടും പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. കുവൈറ്റ് മത കാര്യ വകുപ്പ് അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ദാവൂദ് അല്‍ അസൂസി, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു റഷീദ് കൊടക്കാട്, എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അംജദ് മദനി, ത്വല്‍ ഹത്ത് സ്വലാഹി, പി.എന്‍. അബ്ദു റഹ്മാന്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. അല്‍ ഫജ്ജി മസ്ജിദ് ഇമാം ഡോ. ഹിഷാം അബ്ദുല്‍ ഇസ, ഡോ. അഹമദ് അല്‍ മെസ്രാവി, എ.പി. സലാം, എച്ച്. ഇബ്രാഹിം കുട്ടി, റാഫി നന്തി, ഫാറൂക്ക് ഹമദാനി, ടി.വി. ഹര്‍ഷദ് എന്നിവര്‍ സംബന്ധിച്ചു. സി.പി. അബ്ദുല്‍ അസീസ്, സക്കീര്‍ കൊയിലാണ്ടി, സുനഷ് ശുകൂര്‍, അസ്ഹര്‍ അതേരി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ അസീസ്, ദഅവാ സെക്രട്ടറി എന്‍.കെ. അബ്ദു സലാം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍