കോട്ടയം ക്ളബ്ബിന്റെ വസന്തോത്സവം ജൂണ്‍ 25ന്
Monday, June 20, 2016 6:34 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കോട്ടയം ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളോടെ വസന്തോത്സവം എന്ന പേരില്‍ കലാസന്ധ്യ സംഘടിപ്പിക്കുന്നു.

ജൂണ്‍ 25നു (ശനി) സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാളില്‍ (2411, 5വേ മെേീൃറ, ഠഃ77477) വൈകുന്നേരം ആറിനാണ് പരിപാടികള്‍. ഹൂസ്റണിലെ പ്രമുഖ കലാ-നൃത്ത വിദ്യാലയങ്ങളും കലാകാരന്മാരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ വസന്തോത്സവത്തിനു മാറ്റുകൂട്ടും.

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. 25 ഡോളര്‍, 10 ഡോളര്‍ എന്നീ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ഹൂസ്റണ്‍ നിവാസികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന പരിപാടി വിജയകരമാക്കുന്നതിനു പ്രസിഡന്റ് എസ്.കെ. ചെറിയാന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: എസ്.കെ. ചെറിയാന്‍ 281 513 5961, ആന്‍ഡ്രൂസ് ജേക്കബ് 713 885 7934, സുഗു ഫിലിപ്പ് 832 657 9297, മോന്‍സി കുര്യാക്കോസ് 713 560 8156, രാജേഷ് വര്‍ഗീസ് 832 773 0361.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി