കെസിഎസ് സ്പോര്‍ട്സ് ഫോറം : ചീട്ടുകളി മത്സരം
Monday, June 20, 2016 6:32 AM IST
ഷിക്കാഗോ: കെസിഎസ് സ്പോര്‍ട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചീട്ടുകളി മത്സരം സംഘടിപ്പിച്ചു.

ദമ്പതികളുടെ വിഭാഗത്തില്‍ ബൈജു കുന്നേല്‍- സുമ സൌഖ്യം ജേതാക്കളായി. സണ്ണി ഇണ്ടിക്കുഴി-ബീന സഖ്യം റണ്ണര്‍ അപ്പായി.

28 മത്സരവിഭാഗത്തിലെ വിജയികള്‍ സണ്ണി ഇണ്ടിക്കുഴി, ജോയി ഇണ്ടിക്കുഴി, ചാക്കോ കൊച്ചുപറമ്പില്‍ സഖ്യം ജേതാക്കളായി. സാജു കണ്ണമ്പള്ളി, ബാബു മണപ്പള്ളി, ബാബു വാലുമറ്റം സഖ്യം രണ്ടാം സ്ഥാനവും മോഹിന്‍, മിഥുന്‍, മോഹിത് സഖ്യം തോമസ് ഞാറവേലില്‍, ഉല്ലാസ് ചക്കാലപ്പടവില്‍, ജോണ്‍സണ്‍ മണ്ണൂര്‍കുന്നേല്‍ സഖ്യം മൂന്നാം സ്ഥാനം പങ്കിട്ടു.

റമ്മി വിഭാഗത്തില്‍ ഷിജു ചെറിയത്തില്‍, ജോബ് മാക്കീല്‍, ജെസ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.

മത്സരം കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി ഉദ്ഘാടനം ചെയ്തു. റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റീഫന്‍ കിഴക്കേകുറ്റ്, ഷിജു ചെറിയത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജോയി നെടിയകാലായില്‍, സിറിയക്ക് കൂവക്കാട്ടില്‍, ബിജു കിഴക്കേകുറ്റ്, രാജു പിണര്‍ക്കയില്‍, ബിനു പൂത്തുറയില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ സ്പോണ്‍സര്‍ ചെയ്ത മത്സരങ്ങള്‍ക്ക് സഞ്ജു പുളിക്കത്തൊട്ടിയില്‍, സിജു ചെറിയത്തില്‍, ജസ്റിന്‍ തെങ്ങനാട്ട്, ബൈജു കുന്നേല്‍, ജോസ് ഇടിയാലില്‍, സിബി കദളിമറ്റം, ജോമോന്‍ തൊടുകയില്‍, അലക്സ് പടിഞ്ഞാറേല്‍, മാത്യു തട്ടാമറ്റം, സൈമണ്‍ ചക്കാലപ്പടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍