വിമാനത്തില്‍ പെണ്‍കുട്ടിയെ സ്പര്‍ശിച്ച യുവാവിനെ അറസ്റ് ചെയ്തു
Monday, June 20, 2016 6:29 AM IST
ഡാളസ്: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസില്‍നിന്ന് ഒറിഗണിലേക്ക് യാത്ര ചെയ്യവേ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്ന കുറ്റത്തിനു ചാഡ് കാമറോണ്‍ ക്യാബ് എന്ന ഇരുപത്താറുകാരനെ പോലീസ് അറസ്റ്ചെയ്തു.

ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം. എയര്‍ഹോസ്റസിന്റെ സംരക്ഷണയില്‍ തനിച്ചാണ് പെണ്‍കുട്ടി വിമാനത്തില്‍ ഡാളസില്‍നിന്നു യാത്ര പുറപ്പെട്ടത്. വിമാനത്തില്‍ ധാരാളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നിട്ടും പെണ്‍കുട്ടി ഇരുന്ന സീറ്റിനടുത്ത സീറ്റാണു ചാഡ് തിരഞ്ഞെടുത്തത്. വിമാനം പറന്നുയര്‍ന്നതു മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ എയര്‍ ഹോസ്റസ് മറ്റൊരു സീറ്റിലേക്കു മാറിയിരിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായ ഉപദ്രവത്തെതുടര്‍ന്നു പെണ്‍കുട്ടി കരച്ചില്‍ ആരംഭിച്ചതോടെ പെണ്‍കുട്ടിയെ വിമാന ജീവനക്കാര്‍ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയായിരുന്നു.

വിമാനം പോര്‍ട്ട്ലാന്‍ഡില്‍ ഇറങ്ങിയതോടെ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് കേസെടുക്കുകയും പ്രതിയെ അറസ്റ് ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍