ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ: ഫലപ്രഖ്യാപനം ജൂലൈ 15ന്
Monday, June 20, 2016 6:27 AM IST
ജിദ്ദ: ജിദ്ദ ജംഇയ്യത്തുല്‍ അന്‍സാറിന്റെ ആഭിമുഖ്യത്തില്‍ വിഷന്‍ 'റംസാന്‍ 1437'കാമ്പയിനോടനുബന്ധിച്ചു പ്രവാസി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാനമത്സരം, പരീക്ഷയുടെ സവിശേഷതകൊണ്ടും പരീക്ഷാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

പ്ളസ്ടൂ വരെയുള്ള വിദ്യാര്‍ര്‍ഥികള്‍ക്കായി ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ പരീക്ഷയില്‍ കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളും പങ്കെടുത്തു. മലയാളത്തിലും ഇംഗ്ളീഷിലുമായി പ്രത്യേകം തയാറാക്കിയ പഠനസഹായിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയുടെ ഫലപ്രഖ്യാപനം റംസാനിനുശേഷം നടത്തുമെന്നു പരീക്ഷ കോ-ഓര്‍ഡിനേറ്റര്‍ എം.എ. കരീം അറിയിച്ചു. രണ്ടു വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ലാപ്ടോപ് കംപ്യൂട്ടര്‍, മൂന്നാം സ്ഥാനത്തിനു ടാബ് തുടങ്ങിയവ സമ്മാനിക്കും.

വിഷന്‍ റംസാന്‍ കാമ്പയിനിന്റെ ഭാഗമായി ജംഇയ്യത്ത് അംഗങ്ങള്‍ക്കായി നടത്തുന്ന മത്സരത്തിന്റെ സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്യും.

കെ.കെ. യഹ്യ, കെ.എം. അലിയാര്‍, ഫസല്‍റഹ്മാന്‍ മേലാറ്റൂര്‍, നിസാം തിരുവനന്തപുരം, അഷ്റഫ് തിരൂരങ്ങാടി, ജലീല്‍ മാസ്റര്‍, ഇസ്ഹാഖ്, റിസ്വാന മശ്ഹൂദ്, റംലഅലിയാര്‍ തുടങ്ങിയവര്‍ പരീക്ഷാ ജോലികള്‍ക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍