മാര്‍ ജോസഫ് പണ്ടരശേരിലിന്റെ പ്രഥമ ഇടവക സന്ദര്‍ശനം മാഞ്ചസ്ററില്‍
Sunday, June 19, 2016 3:59 AM IST
മാഞ്ചസ്റര്‍: യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ളയന്‍സിയായ, ഇംഗ്ളിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്ററിലെ ഷ്രൂസ്ബെറി രൂപതയിലെ, സെന്റ് മേരീസ് ക്നാനായ കാത്തലിക് ചാപ്ളെയിന്‍സിയില്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍, മാര്‍ ജോസഫ് പണ്ടരശ്ശേരിലിന്റെ പ്രഥമ ഇടവക സന്ദര്‍ശനം ജൂണ്‍ 26-നു (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2.3നു സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടത്തപ്പെടുന്നു.

ഇടവക വികാരി ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയിലിനോടും, ട്രസ്റിമാരായ റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായില്‍, മാര്‍ട്ടിന്‍ മലയിലിനോടൊപ്പം, ട.ഖീവി ജമൌഹ 11ിറ ടൌിറമ്യ രെവീീഹ ലെ തിരുബാലസഖ്യം, ചെറുപുഷ്പ മിഷന്‍ലീഗ്, കെസിവൈഎല്‍ കുട്ടികളും, സെന്റ് മേരീസ് വിമന്‍സ് അസോസിയേഷന്‍ അംഗങ്ങളും, ഇടവകയിലെ പതിനൊന്നു കൂടാരയോഗങ്ങളിലെ അംഗങ്ങളും ചേര്‍ന്ന്, തനിമയില്‍ ഒരുമയില്‍ വിശ്വാസ നിറവില്‍, വാദ്യമേളങ്ങളുടെയും, ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന പുരാതന പാട്ടിനോടും നടവിളിയോടും കൂടെ പിതാവിനെ പള്ളിയങ്കണത്തിലേക്ക്് സ്വീകരിച്ച് ആനയിക്കപ്പെടുന്നതാണ്. തൂടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ നിരവധി വൈദികരോടൊപ്പം കൊച്ചുപിതാവ് മുഖ്യ കാര്‍മികത്വം വഹിക്കുകയും, ഇടവകയിലെ എട്ടു കുട്ടികള്‍ക്ക് പ്രഥമ ദിവ്യകാരുണ്യസ്വീകരണം നല്‍കുന്നതുമാണ്.

കഴിഞ്ഞ വര്‍ഷം ഇതേസമയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്ഇടവക സന്ദര്‍ശനം നടത്തുകയും ഇടവകാംഗങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഈ ധന്യമുഹൂര്‍ത്തത്തില്‍ പങ്കുചേരുവാന്‍ ഏവരേയും ഇടവക വികാരി ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നൂ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍