എംഇഎസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Sunday, June 19, 2016 3:57 AM IST
കുവൈത്ത് സിറ്റി : എംഇഎസ് കുവൈത്ത് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം വിപുലമായ പരിപാടികളോടെ ജാബ്രിയ മെഡിക്കല്‍ ഹാളില്‍ നടന്നു. എംഇഎസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും പൌരപ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. റംസാന്‍ മാസത്തില്‍നിന്നു കരസ്ഥമാക്കിയ ആത്മചൈതന്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ അംജദ് മദനി ഉദ്ബോധിപ്പിച്ചു. അബ്ദുല്‍ ബാസിത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച ഇഫ്താര്‍ സംഗമത്തില്‍ കുവൈത്ത് എംഇഎസ് പ്രസിഡന്റ് സാദിക്കലി അധ്യക്ഷത വഹിച്ചു. പരിപാടികള്‍ക്ക് സാലെ ബാത്ത, മുഹമ്മദ് റാഫി, റമീസ് ബാത്ത, ഫിറോസ്, ഉസ്മാന്‍, ഷംസുദീന്‍, അന്‍വര്‍, മന്‍സൂര്‍ സൈത്ത്, റഹീസ് ബാത്ത, നൌഫല്‍, മുജീബ് എന്നീവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അര്‍ഷാദ്. ടി.വി. സ്വാഗതവും ട്രഷറര്‍ ഡോ. മുസ്തഫ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍