ബ്രിട്ടന്‍ പോയാല്‍ ജര്‍മനി യൂറോപ്പിനെ നയിക്കണം: ലെ വലേസ
Saturday, June 18, 2016 8:06 AM IST
വാഴ്സോ: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ യുകെ തീരുമാനിച്ചാല്‍, പുതിയ യൂണിയനെ ശക്തമായി മുന്നോട്ടു നയിക്കേണ്ടത് ജര്‍മനിയാണെന്ന് നൊബേല്‍ സമ്മാന ജേതാവും പോളിഷ് സ്റേറ്റ്സ്മാനമായ ലെ വലേസ.

ഹിതപരിശോധനയില്‍, യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന നിര്‍ദേശത്തിനു മുന്‍തൂക്കം ലഭിക്കാനിടയുള്ളതായി അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്ന സാഹചര്യത്തിലാണ് വലേസയുടെ അഭിപ്രായപ്രകടനം.

ജൂണ്‍ 23നാണ് വോട്ടെടുപ്പ്. യുകെ പുറത്തുപോയാല്‍, പുതിയൊരു സംഘടന രൂപീകരിക്കണോ, അതോ പഴയത് പിഴവുകള്‍ പരിഹരിച്ച് നിലനിര്‍ത്തണോ എന്ന കാര്യം ജര്‍മനി ആലോചിക്കണമെന്നും വലേസ പറഞ്ഞു.

ഇക്കാര്യം ജര്‍മനി തീരുമാനിക്കണമെന്നു പറയാന്‍ കാരണം അവരാണ് യൂറോപ്പിന്റെ നേതാക്കള്‍ എന്നതാണ്. ആരൊക്കെ ചേര്‍ന്നാണ് പുതുക്കിയ സംഘടന കെട്ടിപ്പടുക്കാന്‍ എന്നും ജര്‍മനിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍