റിയാദ്: പ്രമുഖ സാഹിത്യകാരി സബീന എം. സാലിയുടെ വാക്കിനുള്ളിലെ ദൈവം കാവ്യ സമാഹാരം യുവകലാ സാഹിതി സൌദി ഘടകം റിയാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. അല്‍ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷാനു തോമസ് പുസ്തകം മാധ്യമം ബ്യൂറോ ചീഫ് ഇനാമുല്‍ റഹ്മാനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സൂഫീ ദര്‍ശനങ്ങളോട് ചേര്‍ന്നുനിന്നു കൊണ്ടുള്ള പ്രണയത്തിന്റെ ഒരുതരം ആത്മീയതയാണ് സബീനയുടെ പുതിയ കാവ്യസമാഹാരത്തിന്റെ പ്രത്യേകതയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ജയചന്ദ്രന് നെരുവമ്പ്രം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ നാവു കൊണ്ട് ഉച്ഛരിച്ച് വികലമാക്കാത്ത വാക്കുകള്‍ക്കാണ് ദൈവഛായ ഉള്ളതെന്നു പറയുമ്പോള്‍ ദൈവത്തിനു കൊടുക്കുന്ന പരിപാവനതയാണ് പുത്കത്തിന്റെ ശീര്‍ഷകം പോലും സൂചിപ്പിക്കുന്നതെന്നു ഷാനു തോമസ് പറഞ്ഞു. സിന്ധുപ്രഭ പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി.
ഇനാമുറഹ്മാന്‍, വിനോദ് പണിക്കര്‍, റഫീഖ് പന്നിയങ്കര, സുധീര്‍ കുമ്മിള്‍, ഷക്കീല വഹാബ്, നവാസ്, സത്താര്‍ കായംകുളം, നജീം കൊച്ചുകലുങ്ക്. റഫീഖ് തിരുവാഴാംകുന്ന്, മൈമൂന അബ്ബാസ്, നവാസ്ഖാന്‍ പത്തനാപുരം, റഫീഖ് പാനായിക്കുളം, കോശി സി. മാത്യൂസ്, എം. സാലി എന്നിവര്‍ സംസാരിച്ചു. ബാലചന്ദ്രന്, എം.ഫൈസല്‍, റെജീന നിയാസ്, ആര്. മുരളീധരന്, ഉബൈദ് എടവണ്ണ, ഷാജി ആലപ്പുഴ, അഡ്വ. എല്‍.കെ അജിത്ത്, സൈദ് എം ഖാദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സക്കീര്‍ വടക്കുംതല, സലീം കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍