'അറിവു നേടുന്നതിനു മത്സരിക്കണം'
Saturday, June 18, 2016 6:09 AM IST
ജിദ്ദ: മതപരവും ധാര്‍മികവുമായ അറിവു നേടുന്നതിനു മത്സരിക്കണമെന്നും ഇത്തരം ഗുണകരമായ മത്സരങ്ങളെ സമൂഹം പ്രോത്സാഹിപ്പിക്കണമെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍. ജിദ വാഴക്കാട് പഞ്ചായത്ത് കെഎംസിസി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുര്‍ആന്‍ ശ്രദ്ധയോടെ മനോഹരമായാണ് പാരായണം ചെയ്യേണ്ടത്. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മന:പാഠമാക്കാനും അക്ഷര ശുദ്ധിയില്‍ പാരായണം ചെയ്യാനും കുട്ടികള്‍ക്ക് അവസരം നല്‍കണം. ജീവിത വിജയത്തിന് എല്ലാവരും ഖുര്‍ആന്‍ മുറുകെ പിടിക്കണമെന്നും പ്രഫ.കെ ആലിക്കുട്ടി മുസ്ളിയാര്‍ പറഞ്ഞു.

ശറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് സി.സി. റസാഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ. ശാക്കിര്‍, ഇസ്ലാഹി സെന്റര്‍ വൈസ്പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍, ഹാഫിള്‍ ജാഫര്‍ വാഫി, ഹാഫിള്‍ മുസ്തഫ ഇരുമ്പുഴി, ശറഫു വാഴക്കാട് എന്നിവര്‍ സംസാരിച്ചു. ഹസന്‍ ബത്തേരി, അബ്ദുല്‍ അസീസ്, അബ്ദുറഹ്മാന്‍ , ഖാലിദ് ഇരുമ്പുഴി, ശറഫു വാഴക്കാട്, ഉസ്മാന്‍ മുസ്ളിയാര്‍ ഓമാനൂര്‍, മുസ്തഫ എക്സല്‍, കെ.എം. ഫായിസ്, നിയാസ് ചൂരപ്പട്ട, കെ.സി.ടി നാണി, നവാസ് വെട്ടത്തൂര്‍, ഇ.കെ. ഷക്കീല്‍, റൌഫ് ഊര്‍ക്കടവ് എന്നിവര്‍ മത്സരാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി സി.വി ശംസുദ്ദീന്‍, ട്രഷറര്‍ ബിച്ചു ആക്കോട് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍