കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് കൂടുതല്‍ പേരിലെത്തണം: ഗവര്‍ണര്‍
Saturday, June 18, 2016 2:04 AM IST
തിരുവനന്തപുരം : കേരളത്തിലെ പഠിക്കാന്‍ മിഠുക്കരായവര്‍ക്കായി കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക നല്‍കുന്ന സ്കാളര്‍ഷിപ്പ് മാതൃകപരമാണെന്നു ഗവര്‍ണര്‍ പി സദാശിവം. കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് കൂടുതല്‍ പേരിലെത്തണം. അര്‍ഹരായ എല്ലാവര്‍ക്കും സഹായം കിട്ടുന്ന തരത്തില്‍ വളരണം. തിരുവന്തപുരത്ത് അടുത്തമാസം നടക്കുന്ന സ്കോളര്‍ഷിപ്പ് വിതരണചടങ്ങിലേക്ക് ക്ഷണിക്കാന്‍ എത്തിയ കെഎച്ച്എന്‍എ പ്രതിനിധികളോട് ഗവര്‍ണര്‍ പറഞ്ഞു.

സ്കോളര്‍ഷിപ്പ് തുക, തെരഞ്ഞെടുെക്കുന്ന രീതി എന്നിവയൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. മതത്തിനും ഭാഷയ്ക്കും സംസ്ഥാനങ്ങള്‍ക്കും ഉപരി രാജ്യമാണെന്നത് യുവതലമുറയില്‍ ദൃഢപ്പെടുത്തണമെന്നും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റീസുകൂടിയായ ഗവര്‍ണര്‍ സദാശിവം നിര്‍ദേശിച്ചു. കെഎച്ച്എന്‍എ കേരള കോര്‍ഡിനേറ്റര്‍ പി. ശ്രീകുമാര്‍ സംഘടനയെക്കുറിച്ചും നടത്തിവരുന്ന സേവന പദ്ധതികളെക്ക്ുറിച്ചും വിശദീകരിച്ചു.