ബാധ ഒഴിപ്പിക്കലിനിടെ മരണം; കുടുംബാംഗങ്ങള്‍ക്കെതിരേ കേസ്
Friday, June 17, 2016 8:18 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ബാധയൊഴിപ്പിക്കാനെന്ന പേരില്‍ നടത്തിയ ചടങ്ങുകള്‍ക്കിടെ ആള്‍ മരിച്ച സംഭവത്തില്‍ അഞ്ചു കുടുംബാംഗങ്ങള്‍ക്കെതിരേ പോലീസ് കേസ് രജിസ്റര്‍ ചെയ്തു.
41 കാരിയാണ് മരിച്ചത്. പതിനഞ്ചു മുതല്‍ നാല്പതുവരെ പ്രായമുള്ളവരാണ് കേസിലെ പ്രതികള്‍.

നാല്പത്തൊന്നുകാരി പെട്ടെന്നൊരു ദിവസം സ്വയം സംസാരിക്കുകയും അക്രമാസക്തയാകുകയും ചെയ്തതിനെത്തുടര്‍ന്ന്, ബാധ കൂടിയതാണെന്നു കരുതി ഉപദ്രവം ഒഴിപ്പിക്കാന്‍ ശാരീരിക പീഡനം തുടങ്ങുകയായിരുന്നു കുടുംബാംഗങ്ങള്‍. ഈ പീഡനമാണ് മരണകാരണമാണെന്നു വ്യക്തമാകുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍