സിക്ക് നോട്ടിനെതിരെ ജര്‍മന്‍ ഡോക്ടര്‍മാര്‍ക്കു നിര്‍ദേശം
Friday, June 17, 2016 8:17 AM IST
ബെര്‍ലിന്‍: കുടിയേറ്റക്കാര്‍ക്ക് നിര്‍ലോപമായി സിക്ക് നോട്ടുകള്‍ എഴുതിക്കൊടുക്കരുതെന്നു ജര്‍മന്‍ ഡോക്ടര്‍മാരോടു സര്‍ക്കാര്‍ നിര്‍ദേശിച്ചു. യാത്ര ചെയ്യാന്‍ കഴിയാത്ത വിധം ആരോഗ്യനില മോശമാണെന്നു ഡോക്ടര്‍ എഴുതിക്കൊടുത്തിട്ടുണ്ടെങ്കില്‍ കുടിയേറ്റക്കാര്‍ക്ക് അതുപയോഗിച്ച് നാടുകടത്തല്‍ ഒഴിവാക്കാന്‍ സാധിക്കും. ഇങ്ങനെയൊരു സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യ വകുപ്പു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന കണക്കനുസരിച്ച് കുടിയേറ്റക്കാരില്‍ നാല്പതു വയസിനു താഴെയുള്ള എഴുപതു ശതമാനം പേരും യാത്ര ചെയ്യാന്‍ കഴിയാത്ത വിധം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണ്. ഇതു വിശ്വാസയോഗ്യമല്ലെന്നും ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്സ്യര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍