ഡിജിറ്റല്‍ ഫോട്ടോ ആല്‍ബം: കുവൈത്തി വനിത ഗിന്നസ് ബുക്കില്‍
Friday, June 17, 2016 6:22 AM IST
കുവൈത്ത് : ഏറ്റവും വലിയ ഡിജിറ്റല്‍ ഫോട്ടോ ആല്‍ബവുമായി കുവൈത്തി വനിത ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിച്ചു. ഷെയിം ഓണ്‍ യു എന്ന മുദ്രാവാക്യവുമായി ഭീഷണിവിരുദ്ധ കാമ്പയിന്‍ നടത്തുന്നതിനു മുന്‍കൈയെടുത്ത ഡോ. ഈമാന്‍ അല്‍ ശിമ്മരിയാണ് ഇതിനുവേണ്ടിയെടുത്ത 13,000 ഡിജിറ്റല്‍ ഫോട്ടോകളുടെ ആല്‍ബം തയാറാക്കി ലോക റിക്കാര്‍ഡ് സ്ഥാപിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍