ന്യൂയോര്‍ക്ക് റീജണ്‍ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ 18ന്
Friday, June 17, 2016 6:20 AM IST
ന്യൂയോര്‍ക്ക്: ടൊറേന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തിനു മുന്നോടിയായി നടത്തുന്ന റീജണ്‍ തല മത്സരത്തിലെ ന്യൂയോര്‍ക്ക് റീജണിന്റെ മത്സരം ജൂണ്‍ 18നു (ശനി) നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ സഫേണ്‍ റസ്ററന്റില്‍ (97 ട ഞീൌലേ 303 ,ഇീിഴലൃ , ചഥ 10920) ആണ് മത്സരം.

എല്ലാ റീജണുകളില്‍നിന്ന് ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്കാണ് ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ യോഗ്യത. അഞ്ചു മുതല്‍ ഒന്‍പാതം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണു പങ്കെടുക്കാന്‍ അര്‍ഹത. വിജയികള്‍ക്കു കാഷ് അവാര്‍ഡും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കും.

കേരള സംസ്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞതായി റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനട്ട്, സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫിലിപ്പോസ് ഫിലിപ്പ് (845) 6422060, ഡോ. ജോസ് കാനട്ട് (516) 655 4270, അലക്സ് തോമസ് (914) 473 0142, ഗണേഷ് നായര്‍ (914) 8261677.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍