മാധവന്‍ നായര്‍, ഫിലിപ്പോസ് ടീമിന്റെ ഡെലിഗേറ്റ്സ് മീറ്റിംഗ് ജൂണ്‍ 18ന്
Friday, June 17, 2016 6:20 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന മാധവന്‍ നായര്‍, ഫിലിപ്പോസ് ആന്‍ഡ് ടീമിന്റെ ഡെലിഗേറ്റ്സ് മീറ്റിംഗും പത്ര സമ്മേളനവും ജൂണ്‍ 18നു (ശനി) അഞ്ചു മുതല്‍ സഫേണ്‍ റസ്ററന്റില്‍ (97 ട ഞീൌലേ 303 ,ഇീിഴലൃ , ചഥ 10920) നടക്കും. ട്രൈസ്റേറ്റ് ഏരിയായിലെ എല്ലാ ഫൊക്കാന ഡെലിഗേറ്റ്സും ഇതൊരു അറിയിപ്പായി കണ്ടു ഇതില്‍ പങ്കെടുക്കണമെന്നു മാധവന്‍ നായരും ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.

ഫിലിപ്പോസ് ഫിലിപ്പ് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സംഘടന പ്രവര്‍ത്തകനാണ്. ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ജോയ് ഇട്ടന്‍ അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ജോയ് ഇട്ടന്‍. ഫൊക്കാന കമ്മിറ്റി മെംബര്‍, നാഷണല്‍ കോഓര്‍ഡിനേറ്റര്‍, ട്രഷറര്‍ എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ട്രഷറര്‍ ആയി മത്സരിക്കുന്ന ഷാജി വര്‍ഗീസ് അമേരിക്കയിലെ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. ന്യൂജേഴ്സി യിലുള്ള മാഞ്ച് എന്ന സംഘടനയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചു കഴിവു തെളിയിച്ച വ്യക്തിയാണ്.

വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ജോസ് കാനട്ട് അറിയപ്പെടുന്ന ഒരു ബിസിനസുകാരന്‍ കൂടിയാണ്. കേരള സമാജത്തിന്റെ പ്രസിഡന്റ് ആയിരുന്ന ജോസ് കാനാട്ട് നല്ല ഒരു സംഘടകന്‍ കൂടിയാണ്.

സ്ഥാനാര്‍ഥികളായ ഫിലിപ്പോസ് ഫിലിപ്പ് (ജനറല്‍ സെക്രട്ടറി), ജോയി ഇട്ടന്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാജി വര്‍ഗീസ് (ട്രഷറര്‍), ഡോ. ജോസ് കാനാട്ട് (വൈസ് പ്രസിഡന്റ്), ഡോ. മാത്യു വര്‍ഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വര്‍ഗീസ് (അസി.അസോസിയേറ്റ് സെക്രട്ടറി), ഏബ്രഹാം കളത്തില്‍ (അസോ. ട്രഷറര്‍), സണ്ണി മറ്റമന (അസി. അസോസിയേറ്റ് ട്രഷറര്‍), കുര്യന്‍ പ്രക്കാനം (ബോര്‍ഡ് ഓഫ് ട്രസ്റി), ലീലാ മാരേട്ട് (ബോര്‍ഡ് ഓഫ് ട്രസ്റി), റീജണല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, എറിക് മാത്യൂ, പൊന്നുപിള്ള, പ്രസാദ് ജോണ്‍, ഗീതാ ജോര്‍ജ്, ദാസ് കണ്ണംകുഴി, കമ്മിറ്റി അംഗങ്ങളായി മല്‍സരിക്കുന്ന സജി മോന്‍ ആന്റണി, ഗണേശ് നായര്‍, അലക്സ് തോമസ്, ശബരിനാഥ് നായര്‍, തോമസ് കൂവള്ളൂര്‍, മാത്യു ഉമ്മന്‍, ബിജി എസ് നായര്‍, ആശാ വിജയകുമാര്‍ തുടങ്ങി ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു പരിചയ സമ്പന്നമായ ഒരു ടീം ആണ് ഇതിലുള്ളത്.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫൊക്കാന ഇപ്പോള്‍ തന്നെ ഏറ്റവും വലിയ സംഘടനയായി മാറിക്കഴിഞ്ഞു. അതിലെ മുന്‍ പ്രവര്‍ത്തകര്‍ തുടങ്ങിവച്ച പല സംരംഭങ്ങളും ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. എങ്കിലും, ഇതില്‍ കൂടുതല്‍ ചെയ്യാമെന്ന വിശ്വാസമാണ് തന്നെ പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മധവന്‍ നായരുടെ നിലപാട്.

ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്കാരിക മൂല്യച്യുതിയെ നിര്‍മാര്‍ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നതുതന്നെയാണ് ഫൊക്കാന അഭിപ്രായം. മലയാളി സമൂഹത്തിന്റെ നന്മയെക്കരുതി എല്ലാ ദേശീയ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ സംഘടനകളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനും പരമാവധി ശ്രമിക്കും. അതുപോലെ യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്കും ഗുണകരമാകത്തക്ക പദ്ധതികളും ആവിഷ്കരിക്കും. ഫൊക്കാനയിലെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ് താന്‍ ലക്ഷ്യമിടുന്നത്. താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തമായ ദിശാബോധത്തോടെയായിരിക്കും ഫൊക്കാന നയിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും അമേരിക്കയിലേക്ക് കുടിയേറിയ, വാര്‍ധക്യത്തിലേക്ക് കാലൂന്നിയ മലയാളികളെ വിസ്മരിച്ചുകൊണ്ടാണ് മിക്കവാറും എല്ലാ സംഘടനകളും ഇന്നു പ്രവര്‍ത്തിക്കുന്നത്. പലരും വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുകയാണ്. അവരെയും പരിഗണനയിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് താനും തന്റെ സഹപ്രവര്‍ത്തകരുംലക്ഷ്യമിടുന്നത്.

ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കണം കണ്‍വന്‍ഷന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ തേടി വരുമെന്നും തന്റെ കഴിവുകളും പ്രവര്‍ത്തനങ്ങളും അതിനായി മാത്രമായിരിക്കുമെന്നുമാണ് മധവന്‍ നായരുടെ നിലപാട്.

ജൂണ്‍ 18നു (ശനി) അഞ്ചു മുതല്‍ സഫേണ്‍ റസ്ററന്റില്‍ നടത്തുന്ന ഡെലിഗേറ്റ്സ് മീറ്റിംഗ് ട്രൈസ്റേറ്റ് ഏരിയായിലെ എല്ലാ ഫൊക്കാന ഡെലിഗേറ്റ്സും ഇതൊരറിയിപ്പായി കണ്ടു പങ്കെടുക്കണമെന്നു മാധവന്‍ നായര്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോയ് ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍