ഓണത്തിനു മെഗാ ഷോ 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' അമേരിക്കയില്‍
Friday, June 17, 2016 6:18 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെങ്ങും അലയടിച്ച സ്നേഹസംഗീതം ക്രിസ്തീയ സംഗീത വിരുന്നിന്റെ ഐതിഹാസിക വിജയത്തിനുശേഷം സ്റാര്‍ എന്റര്‍ടൈന്‍മെന്റും ആല്‍ബര്‍ട്ട് ലിമിറ്റഡും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന പുതിയ മെഗാ ഷോ 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' 2016 ലെ മലയാളിയുടെ ഓണഘോഷങ്ങളോടനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലും കാനഡയിലും സന്ദര്‍ശനത്തിനൊരുങ്ങുന്നു.

മോഹന്‍ലാല്‍ എന്ന മഹാ പ്രതിഭയുടെ അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ സ്റാര്‍ എന്റര്‍ടൈന്‍മെന്റും ആല്‍ബര്‍ട്ട് ലിമിറ്റഡും ചേര്‍ന്ന് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 25 വരെയുള്ള ദിവസങ്ങളിലാണ് 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' എന്ന പുതിയ മെഗാ ഷോ അരങ്ങേറുക.

എം.ജി. ശ്രീകുമാറും രഞ്ജിനി ജോസും ചേര്‍ന്ന് അവതരിപ്പിച്ച സ്നേഹസംഗീതം 2016 ന്റെ വിജയത്തെത്തുടര്‍ന്നാണ് 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' നിങ്ങള്‍ക്കു മുന്‍പില്‍ എത്തിക്കുന്നത്.

പ്രശസ്ത സിനിമാതാരം മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് അനശ്വരമാക്കിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി രാജാവിന്റെ മകന്‍, താളവട്ടം, സര്‍വകലാശാല, ഇരുപതാം നൂറ്റാണ്ട്, ചിത്രം, കമലദളം, കിരീടം, ദേവാസുരം, സ്പടികം, നരസിംഹം തുടങ്ങി പുലിമുരുകന്‍ വരെ എത്തി നില്‍ക്കുന്ന ലാലേട്ടന്‍ മലയാളിക്കു സമ്മാനിച്ച ഗുഹാതുരത്വമുണര്‍ത്തുന്ന ക്ളാസിക് സിനിമകളിലെ സംഗീതവും നൃത്തവും തമാശകളും കോര്‍ത്തിണക്കി മലയാളത്തിന്റെ സ്വന്തം ഗായകന്‍ എം.ജി. ശ്രീകുമാറും മലയാളത്തിലെ മികച്ച അഭിനേത്രിയും പ്രമുഖ നര്‍ത്തകിയുമായ രമ്യ നമ്പീശനും ഹാസ്യകലക്ക് പുതിയ മുഖം നല്‍കിയ രമേഷ് പിഷാരടിയും പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റു പ്രമുഖ കലാകാരന്മാരും ചേര്‍ന്നു 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' അനശ്വരമാക്കുന്നു.

വിവരങ്ങള്‍ക്ക്: ജോസഫ് ഇടിക്കുള 2014215303, ക്രിസിന്‍ പൈനാടത്ത് 4036195005,

ബോബി വര്‍ഗീസ് 567698 ടഠഅഞ (7827)