അറ്റ്ലാന്റയില്‍ ഗാമ സീനിയേഴ്സ് മീറ്റ് ജൂണ്‍ 18ന്
Friday, June 17, 2016 6:17 AM IST
അറ്റ്ലാന്റ: ഗ്രേയ്റ്റ് അറ്റ്ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ) കേരളത്തില്‍നിന്ന് മക്കളെ സന്ദര്‍ശിക്കാന്‍ എത്തുന്ന മാതാപിതാക്കളെ ഉള്‍പെടുത്തി ജൂണ്‍ 18നു (ശനി) അറ്റ്ലാന്റയില്‍ സീനിയേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു.

കേരളത്തിലെ ഇപ്പോഴത്തെ കായിക, കലാ, സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പരസ്പരം പരിചയപ്പെടുവാനുമുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് മീറ്റിന്റെ പ്രധാന ഉദ്ദേശ്യം. കൂടാതെ വിനോദപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

അശ്വതി ദേവ് (വുമന്‍ ആന്‍ഡ് സീനിയര്‍ ഫോറം ചെയര്‍), കണ്ണന്‍ ഉദയരാജന്‍ ഗാമ സെക്രട്ടറി), നിഷാദ് പണ്ടാരതോടി (മെംബര്‍ഷിപ്പ് ഫോറം ചെയര്‍) എന്നിവരാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: സേതു നായര്‍