കൊളംബസ് ചലഞ്ചേഴ്സിനു 'കൊളംബസ് നസ്രാണി കപ്പ് 2016'
Friday, June 17, 2016 6:17 AM IST
ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് കൊളംബസ് നസ്രാണി ക്രിക്കറ്റ് കപ്പില്‍ കൊളംബസ് ചലഞ്ചേഴ്സ് വിജയകളായി.

കൊളംബസ് ചലഞ്ചേഴ്സിനെ നയിച്ചത് ജോസഫ് സെബാസ്റ്യനും കൊളംബസ് വീരന്‍സിനെ നയിച്ചത് അബ്രഹാം തോമസും ആയിരുന്നു. ആന്റണി പാപ്പച്ചന്‍ മാന്‍ ഓഫ് ദി സീരീസും റോബിന്‍സ് മാത്യു ബെസ്റ് ഫീല്‍ഡറുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഡബിളിന്‍ എമറാള്‍ഡ് ഗ്രൌണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജാതി-മത ഭേദമെന്യേ മലയാളി സമൂഹം പങ്കെടുത്തുവെന്നു ജനറല്‍ കണ്‍വീനര്‍ കിരണ്‍ എലുവിങ്കല്‍ അറിയിച്ചു. സിജെ കാറ്ററിംഗ് ആയിരുന്നു മത്സരം സ്പോണ്‍സര്‍ ചെയ്തത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം