ന്യൂജേഴ്സി: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി, വാണാക്യു സെന്റ് ജയിംസ് ദൈവാലയത്തില്‍, ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ യാക്കോബാ ശ്ശീഹായുടെ ഓര്‍മപ്പെരുന്നാള്‍ ജൂണ്‍ 18, 19 (ശനി, ഞായര്‍) തീയതികളില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര് തീത്തോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തുന്നു. സെന്റ് ജയിംസ് ഇടവകയെ കരുതുകയും സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുവരുന്ന വൈദികരുടെ ഭാഗഭാഗിത്വം പെരുന്നാളിനു കൂടുതല്‍ ചൈതന്യം നല്‍കും.
ഊര്ശ്ളേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായ മോര് യാക്കോബ് ശ്ശീഹായുടെ പുണ്യനാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ചുരുക്കം ദേവാലയങ്ങളില്‍ ഒന്നാണ് വാണാക്യു സെന്റ് ജയിംസ് ഇടവക. വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്മ എല്ലാവര്‍ഷവും ജൂണ്‍ 19നു(ഞായര്‍) സഭ ആചരിച്ചുവരുന്നത്.
18-നു (ശനി) വൈകുന്നേരം 5.30-നു സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്നു ജേക്കബ് ചാലിശേരി കോര്‍എപ്പിസ്കോപ്പയുടെ വചനപ്രഘോഷണവും തുടര്‍ന്നു പ്രദക്ഷിണവും ആശീര്‍വാദവും നിര്‍വഹിക്കപ്പെടും. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.
പ്രധാന പെരുന്നാള്‍ ദിനമായ ജൂണ്‍ 19-നു (ഞായര്‍) രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പ്രഭാത പ്രാര്‍ഥനയ്ക്കും 9.45-നു നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്കും യല്‍ദോ മോര് തീത്തോസ് പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്നു 11.30-നു പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്നോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.
വിവരങ്ങള്‍ക്ക്: ഫാ. ആകാശ് പോള്‍ (വികാരി/പ്രസിഡന്റ്) 770 855 1992, പൌലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 201 218 7573, രഞ്ചു സക്കറിയ (സെക്രട്ടറി) 973 906 5515, യല്‍ദോ വര്‍ഗീസ് (ട്രസ്റി) 862 222 0252, ബിനോയി തോമസ് (കണ്‍വീനര്‍) 973 870 2833, അനില്‍ പത്രോസ് (കണ്‍വീനര്‍) 551 482 6812). ജിപിഎസ് വിലാസം: 3 കാനന്‍ബോള്‍ റോഡ്, വാണാക്യു, ന്യൂജേഴ്സി 07465.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം