സബര്‍മതി പ്രകാശനം ചെയ്തു
Thursday, June 16, 2016 8:18 AM IST
റിയാദ്: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികോപഹാരമായി പുറത്തിറക്കിയ സബര്‍മതി സ്മരണികയുടെ പ്രകാശനം ബത്ഹയിലെ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്നു.

കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഏറെ പുതുമയോടെ ഇറങ്ങിയ സബര്‍മതിയുടെ ആദ്യപ്രതി സൌദി വ്യവസായ പ്രമുഖന്‍ ഫൈസല്‍ ബിന്‍ മുബാറക് അല്‍ ഖഹ്താനിക്ക് നല്‍കി സഫാമക്ക മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാജി അരിപ്ര പ്രകാശനം നിര്‍വഹിച്ചു. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ഈ പരിശുദ്ധ മാസത്തില്‍ സബര്‍മതിയുടെ പ്രകാശനം നിര്‍വഹിക്കാന്‍ സാധിച്ചത് സൌഭാഗ്യമായി കരുതുന്നതായും ഇതു സമൂഹത്തിന് വെളിച്ചം വീശുന്നതാവട്ടെയെന്നു പ്രത്യാശിക്കുന്നതായും ഫൈസല്‍ ബിന്‍ മുബാറക് പറഞ്ഞു.

ചടങ്ങ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. സുവനീറിന്റെ ആശയം ചീഫ് എഡിറ്റര്‍ നൌഫല്‍ പാലക്കാടന്‍ വിശദീകരിച്ചു. നജീം കൊച്ചുകലുങ്ക് സുവനീര്‍ പരിചയപ്പെടുത്തി. അഷ്റഫ് വേങ്ങാട്ട്, റഫീഖ് പന്നിയങ്കര, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ഇനാമുറഹ്മാന്‍, റബീഹ് മുഹമ്മദ്, വി.ജെ. നസറുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, ഗഫൂര്‍ മടവൂര്‍, അര്‍ശുല്‍ അഹമ്മദ്, ഷാജി കുന്നിക്കോട്, ഷാജി സോണ, അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, സജി കായംകുളം, മുസ്തഫ പാണ്ടിക്കാട്, സത്താര്‍ കായംകുളം, നവാസ്ഖാന്‍ പത്തനാപുരം, ഷുക്കൂര്‍ ആലുവ, പ്രമോദ് പൂപ്പാല, ഷാഫി കൊടിഞ്ഞി, സലാം തെന്നല, ജംഷാദ് തുവ്വൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റസാഖ് പൂക്കോട്ടുംപാടം, സക്കീര്‍ ധാനത്ത്, ഷാജി ചുങ്കത്തറ, അമീര്‍ പട്ടണത്ത്, കരീം മഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍