ജര്‍മനിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു
Thursday, June 16, 2016 8:18 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്തേണ്‍ ബവേറിയയിലെ വെര്‍നെക്ക് പട്ടണത്തിനടുത്ത് ഹൈവേയ്ക്കു (എ 7) കുറുകെ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഒരു തൊഴിലാളി മരിച്ചു. നിരവധി പേര്‍ക്കേല്‍ക്കുകയും ചെയ്തു.

ഇരുപതോളം തൊഴിലാളികളുടെ മുകളിലേക്കാണ് പാലത്തിന്റെ നാല്പത് മീറ്ററോളം ഭാഗം പൊളിഞ്ഞു വീണത്. 20 മീറ്റര്‍ ഉയരത്തിലാണ് പാലത്തിന്റെ നിര്‍മാണം നടന്നത്. അസ്വാഭാവിക അപകടമെന്നാണ് പോലീസ് കണ്ടെത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍