അബ്ബാ സ്റാര്‍സ് വീണ്ടും അരങ്ങില്‍
Thursday, June 16, 2016 8:16 AM IST
സ്റോക്ക്ഹോം: മുപ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അബ്ബാ സ്റാര്‍സ് നാലു പേരും ഒരുമിച്ച് വീണ്ടും ഒരേ വേദിയില്‍ പാടി.

പാട്ടെഴുത്തുകാരായ ബ്യോണ്‍ ഉല്‍വേസും ബെന്നി ആന്‍ഡേഴ്സണും തമ്മിലുള്ള സഖ്യത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു അബ്ബാ സ്റാര്‍സിന്റെ പുനഃസമാഗമം.

ബ്യോണിനേയും ബെന്നിയേയും കൂടാതെ അഗ്നെത ഫാല്‍റ്റ്സ്കോഗ്, അന്നി ഫ്രിഡ് ലിങ്സ്റാഡ് എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന സംഘമായിരുന്നു അബ്ബാ സ്റാര്‍സ്.

ഈ പ്രകടനത്തിന്റെ വീഡിയോകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിശ്ചല ചിത്രങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നത്.

ഈ ബാന്‍ഡിന്റെ സുവര്‍ണകാലത്താണ് ഉല്‍വേസ് - ഫാല്‍റ്റ്സ്കോഗ് ദമ്പതികളും ലിങ്സ്റാഡ് - ആന്‍ഡേഴ്സണ്‍ ദമ്പതികളും വേര്‍പിരിയുന്നത്. എന്നിട്ടും 1983 വരെ ഇവര്‍ ഒരുമിച്ചു തന്നെ വേദികളിലെത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍