മെഗാമാര്‍ട്ടിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഷോറും ജിദ്ദയില്‍
Thursday, June 16, 2016 6:18 AM IST
ജിദ്ദ: ശറഫിയ്യയില്‍ ഗുണനിലവാരമുള്ള എല്ലാവിധ ഉത്പന്നങ്ങളും ആകര്‍ഷകമായ വിലയില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മെഗാമാര്‍ട്ട് എന്ന പേരില്‍ അതിവിപുലമായ ഡിപ്പാര്‍ട്ടുമെന്റ് ഷോറും പ്രവര്‍ത്തനമാരംഭിക്കുന്നു. ബദര്‍ അല്‍ തമാം പോളിക്ളിനിക്കിനു സമീപം ഇരുനിലകളിലായി സജ്ജമാക്കിയ ഷോറൂം ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം പകരുന്നതായിരിക്കുമെന്നു മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

ജൂണ്‍ 17നു (വെള്ളി) രാത്രി 10.30നു നടക്കുന്ന പ്രൌഡോജ്വലമായ ഉദ്ഘാടന ചടങ്ങിനു ശേഷം ഷോറൂം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കും. നവീന ഫാഷനുകളിലുള്ള പുരുഷന്മാരുടെ വസ്ത്രങ്ങള്‍, റെഡിമെയ്ഡുകള്‍, സ്ത്രീ സൌന്ദര്യസങ്കല്‍പങ്ങള്‍ക്കു മാറ്റു കൂട്ടുന്ന വിവിധ ഫാഷന്‍ വസ്ത്രങ്ങള്‍, കിഡ്സ് വെയര്‍, ഗൃഹോപകരണങ്ങള്‍, സ്റേഷനറി, അലങ്കാര വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സൌന്ദര്യവര്‍ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ഓരോ 50 റിയാല്‍ പര്‍ച്ചേസിനുമൊപ്പം നല്‍കുന്ന കൂപ്പണ്‍ നറുക്കെടുത്ത് എല്ലാ ആഴ്ചയിലും സമ്മാനങ്ങള്‍ നല്‍കും. കൂടാതെ മെഗാമാര്‍ട്ട് സന്ദര്‍ശിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് ടാബുകള്‍ സമ്മാനമായി ലഭിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിറാജ് മഹ്മൂദ് ഷെയ്ഖ് അല്‍ ഹിന്ദി, വൈസ് ചെയര്‍മാന്‍ മാഹിര്‍ മഹ്മൂദ് ഷെയ്ഖ് അല്‍ ഹിന്ദി, മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് കിഴിശേരി, ഗ്രൂപ്പ് സാരഥികളായ കോയമോന്‍ കുന്നുമ്മല്‍, ഹാരിസ് ബാബു പാത്തിക്കല്‍, മുഹമ്മദ് ഷനൂബ് കിഴിശേരി, അലി തോണിക്കടവത്ത് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവളളൂര്‍