ഫാറൂഖ് കോളജ് ഓള്‍ഡ് സ്റുഡന്റ്സ് അസോസിയേഷന്‍ ഇഫ്താര്‍ നടത്തി
Thursday, June 16, 2016 6:17 AM IST
ജിദ്ദ: ശറഫിയ സഹാറ റസ്ററന്റില്‍ നടന്ന ഫാറൂഖ് കോളജ് ഓള്‍ഡ് സ്റുഡന്റ്സ് അസോസിയേഷന്‍ (എഛടഅ) ജിദ്ദ ചാപ്റ്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു.

രക്ഷാധികാരി അമീര്‍ അലി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഫോസ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് മജീദ് പൊന്നാനി അധ്യക്ഷത വഹിച്ചു. യുവ പ്രഭാഷകന്‍ ഉമര്‍ ഫാറൂക്ക് മുഖ്യ പ്രഭാഷണം നടത്തി. നിര്‍ധന വിദ്യാര്‍ഥികളുടെ ഫണ്ട് ആയ എഡ്യു സപ്പോര്‍ട്ട് കഴിയുന്നത്ര ശേഖരിക്കാനും രജിസ്റര്‍ ചെയ്യാത്ത മുഴുവന്‍ പൂര്‍വ വിദ്യര്‍ഥികളും പ്രസിഡന്റ് 0507321761, ജനറല്‍ സെക്രട്ടറി 0509649582 എന്നിവരുമായി ബന്ധപ്പെടാനും യോഗം തീരുമാനിച്ചു.

കെ.എം. മുഹമ്മദ് ഹനീഫ്, അഷ്റഫ് മേലേവീട്ടില്‍, ജാഫര്‍ ഖാന്‍, അഷ്റഫ് കോമു, അഷ്റഫ് ചാലക്കോട്ട്, മൊയ്തീന്‍ കോയ, ബഷീര്‍ അഹമ്മദ്, ഹമീദ് വാഴക്കാട്, മൊയ്തു പാളയാട്ട്, നാസര്‍ ഫറോക്ക്, ഇ.ഒ. ബഷീര്‍, ഹഫിസ് അരോളി എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി നജീബ് മുല്ല, ട്രഷറര്‍ നാസര്‍ ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍