മാഞ്ചസ്റര്‍ നൈറ്റ് വിജിലിന്റെ ഒന്‍പതാം വാര്‍ഷികം ജൂണ്‍ 17ന്
Thursday, June 16, 2016 6:13 AM IST
ലണ്ടന്‍: എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടക്കുന്ന മാഞ്ചസ്റര്‍ നൈറ്റ് വിജിലിന്റെ ഒന്‍പതാം വാര്‍ഷികം ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ ആഘോഷിക്കുന്നു. ജൂണ്‍ 17നു (വെള്ളി) രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ് ശുശ്രൂഷകള്‍.

ആഘോഷമായ വിശുദ്ധ കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, പ്രഭാഷണങ്ങള്‍, സ്തൂതിപ്പുകള്‍, ഗാനങ്ങള്‍, ആരാധന എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍