ബ്രിസ്റോളില്‍ ദുക്റാന തിരുനാള്‍ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍
Thursday, June 16, 2016 6:12 AM IST
ലണ്ടന്‍: യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു.

തിരുനാളിനു ബാലസോര്‍ രൂപത ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികവും കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

തിരുനാളിന് ഒരുക്കമായുള്ള ഒന്‍പതു ദിവസത്തെ നൊവേന ജൂണ്‍ 24നു രാത്രി എട്ടിനു ഫിഷ് പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും.