കൊണ്േടാട്ടി സെന്റര്‍ ഇഫ്താറും യാത്രയയപ്പും
Thursday, June 16, 2016 6:11 AM IST
ജിദ്ദ: കൊണ്േടാട്ടി സെന്റര്‍ ജിദ്ദ ഇഫ്താറും യാത്രയയപ്പും സംഘടിപ്പിച്ചു. ഷറഫിയ്യ ഇംപാലയില്‍ ഗാര്‍ഡനില്‍ നടന്ന ഇഫ്താറില്‍ കൊണ്േടാട്ടി സെന്റര്‍ ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും പൌരപ്രമുഖരും പങ്കെടുത്തു. ചടങ്ങില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് അംഗം വി.പി. മുഷ്താഖിന് യാത്രയയപ്പു നല്‍കി. കൊണ്േടാട്ടി സെന്ററിന്റെ ഉപഹാരം പഴേരി കുഞ്ഞി മുഹമ്മദും ഒരുമയുടെ ഉപഹാരം റഫീഖ് ചെറുശേരിയും സമ്മാനിച്ചു. സലാം സ്വലാഹി റംസാന്‍ സന്ദേശം നല്‍കി.

കൊണ്േടാട്ടി സെന്റര്‍ ട്രസ്റ് നാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വൈസ് ചെയര്‍മാന്‍ കബീര്‍ കൊണ്േടാട്ടിയും ഒരുമയുടെ പ്രവര്‍ത്തനങ്ങള്‍ റഫീഖ് ചെറുശേരിയും വിശദീകരിച്ചു. ഈവര്‍ഷത്തെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യഘട്ട ഹസന്‍ കൊണ്േടാട്ടിയില്‍നിന്ന് റഫീഖ് മാങ്കായി സ്വീകരിച്ചു. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള മെംബര്‍ഷിപ്പ് ഉദ്ഘാടനം റഷീദ് ചുള്ളിയനും ലത്തീഫ് ചുണ്ടക്കാടനും ചേര്‍ന്നു നിര്‍വഹിച്ചു.

പ്രസിഡന്റ് സലിം മധുവായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞു കടവണ്ടി, ഖജാഞ്ചി റഷീദ് മാങ്കായി സംസാരിച്ചു. ഹമീദ് കരുമ്പുലാക്കല്‍, മുസ്തഫ അമ്പലപ്പള്ളി, കെ.പി. ബാബു, കെ.പി. റഷീദ്, റഹ്മത്തലി എരഞ്ഞിക്കല്‍, അബൂബക്കര്‍, കബീര്‍ തുറക്കല്‍, റസാഖ്, ബാപ്പു മുണ്ടപ്പലം, ഫൈസല്‍ എടക്കോട്, കരീം എക്കാപ്പറമ്പ് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍