മൈലപ്പുറം മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
Wednesday, June 15, 2016 6:31 AM IST
ജിദ്ദ: ജിദ്ദയിലെ മൈലപ്പുറം മഹല്ല് നിവാസികളുടെ കൂട്ടായ്മ 'ഇഫ്താര്‍ സംഗമം - 2016' സംഘടിപ്പിച്ചു. ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഇഖ്ബാല്‍ കൊന്നോല ഉദ്ഘാടനം ചെയ്തു.

റംസാനില്‍ ഒരു മുസ്ലിമിനു സമൂഹത്തിലുള്ള ബാധ്യതകളും കടപ്പാടുകളും വിശദീകരിച്ചുകൊണ്ട് റഷീദ് കളപ്പാടന്‍ പ്രസംഗിച്ചു. യൂനുസ്, ലത്തീഫ് നരിപ്പറ്റ എന്നിവര്‍ സംസാരിച്ചു. പി.കെ അമീര്‍, അക്ബര്‍ പൂവന്‍തൊടി, സലീം കൊടിയാടന്‍, ഷറഫുദ്ദീന്‍ കൊന്നോല, പി.കെ. മുഹമ്മദ് കുട്ടി, സുബൈര്‍ കൊന്നോല തുടങ്ങിയവര്‍ സംബന്ധിച്ചു. കെ. അബ്ദുല്‍ ലത്തീഫ്, ഷാഫി വരിക്കോടന്‍, റഫീഖ് പൂളക്കണ്ണി, യാസിര്‍ കൊന്നോല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുള്ള റയ്ഹാന്‍ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍