സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിനു പുതിയ നേതൃത്വം
Wednesday, June 15, 2016 6:26 AM IST
സ്റാഫോര്‍ഡ് (ടെക്സസ്): സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഫിലിപ്പ് കൊച്ചുമ്മന്‍ (പ്രസിഡന്റ്), രഞ്ജിത്ത് പിള്ള (വൈസ് പ്രസിഡന്റ്), ജിജു കുളങ്ങര (എക്സിക്യൂട്ടീവ് ഡയറക്ടര്‍), ജോയ് എന്‍. സാമുവല്‍ (അസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍), ജോര്‍ജ് കോലാച്ചേരില്‍ (സെക്രട്ടറി), വിജു വര്‍ഗീസ് (അസി. സെക്രട്ടറി), സണ്ണി കരിക്കല്‍ (ഡയറക്ടര്‍ ഓഫ് ഫിനാന്‍സ്), സാജു കുര്യാക്കോസ് (അസി. ഡയറക്ടര്‍ ഓഫ് ഫിനാന്‍സ്), ബേബി മണക്കുന്നേല്‍ (ഡയറക്ടര്‍ ഓഫ് ഇവന്റ്), ജിജി ഒളിക്കന്‍ (ഡയറക്ടര്‍ ഓഫ് മെംബേഴ്സ് റിലേഷന്‍), ബാബു തെക്കേക്കര (അസി. ഡയറക്ടര്‍ ഓഫ് മെംബേഴ്സ്), ജോര്‍ജ് ഈപ്പന്‍ (ഡയറക്ടര്‍ ഓഫ് ബിസിനസ് ആന്‍ഡ് ഡെവലപ്മെന്റ്), രമേഷ് അടിയോടി (ഡയറക്ടര്‍ ഓഫ് ഐടി ആന്‍ഡ് കമ്യൂണിക്കേഷന്‍), ജോണ്‍ ഡബ്ളു വര്‍ഗീസ് (ഡയറക്ടര്‍ ഓഫ് ചാരിറ്റി പ്രോജക്ട് ഇന്റര്‍നാഷണല്‍), ഡോ. ജോര്‍ജ് കാക്കനാട് (ഡയറക്ടര്‍ ഓഫ് പബ്ളിക് റിലേഷന്‍), ജോയിസ് തോന്നിയാമല (അസി. ഡയറക്ടര്‍ ഓഫ് പബ്ളിക് റിലേഷന്‍), കെ.പി. ജോര്‍ജ് (ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ റിലേഷന്‍ഷിപ്പ് ആന്‍ഡ് കമ്യൂണിറ്റി അഫയേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.

ഡോ. ജോര്‍ജ് കാക്കനാട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബേബി മണക്കുന്നേല്‍,സണ്ണി കാരിക്കല്‍, കെ.പി. ജോര്‍ജ്, ശശിധരന്‍, രഞ്ജിത്ത് പിള്ള, ജോണ്‍ ഡബ്ള്യു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.