ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍മപെരുന്നാള്‍ ജൂണ്‍ 25, 26 തീയതികളില്‍
Wednesday, June 15, 2016 6:25 AM IST
ഹൂസ്റണ്‍: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ വിശുദ്ധ പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ പെരുന്നാള്‍ ജൂണ്‍ 25, 26 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

25നു (ശനി) വൈകുന്നേരം ആറിനു മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത് വെസ്റ് ഡയോസിസ് ഓഫ് അമേരിക്ക ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്ത പെരുന്നാളിനു തുടക്കം കുറിച്ച് കൊടിയേറ്റും. തുടര്‍ന്നു സന്ധ്യാ പ്രാര്‍ഥന, വചനപ്രഘോഷണം എന്നിവ നടക്കും. രാത്രി എട്ടിന് സ്റാഫോര്‍ഡ് യൂണിവേഴ്സല്‍ ഫര്‍ണിച്ചര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഏലിയാസ് ഏയ്ഞ്ചല്‍ വോയിസിന്റെ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. 8.30ന് വര്‍ണശബളമായ വെടിക്കെട്ടും തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

26നു (ഞായര്‍) രാവിലെ എട്ടിന് പ്രഭാത നമസ്കാരവും അലക്സിയോസ് മാര്‍ യൂസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും അനുഗ്രഹ പ്രഭാഷണവും നടക്കും. തുടര്‍ന്നു ഭക്തി നിര്‍ഭരമായ റാസയും ആശീര്‍വാദവും നടക്കും. സ്നേഹ വിരുന്നിനുശേഷം കൊടിയിറക്കല്‍ ചടങ്ങോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാളിന്റെ വിജയത്തിനായി ഇടവക ജോ. സെക്രട്ടറി റിജോ ജേക്കബിനോടൊപ്പം അജി ഡി. പോളും പെരുന്നാള്‍ കോഓര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിച്ചു വരുന്നു.

ശ്ളീഹന്മാരുടെ ഓര്‍മപെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഹൂസ്റണിലും സമീപ പ്രദേശങ്ങളിലുമുളള എല്ലാ വിശ്വാസികളേയും ഇടവക വികാരി ഫാ. ഐസക് ബി. പ്രകാശ്, ട്രസ്റി രാജു സ്കറിയ, ജോ. ട്രസ്റി ഷിബു ഏബ്രഹാം, സന്ദീപ് മട്ടമന, റെജി സ്കറിയ തുടങ്ങിയവര്‍ ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി