ഓസ്ട്രിയയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഇംഗ്ളീഷില്‍
Wednesday, June 15, 2016 6:25 AM IST
വിയന്ന: മെഡിക്കല്‍ യൂണിവേഴ്സിറ്റി വിയന്ന ഉള്‍പ്പെടെ വളരെ ചുരുക്കം സ്ഥാപനങ്ങളാണ് ഓസ്ട്രിയയില്‍ മെഡിക്കല്‍ സയന്‍സ് രംഗത്ത് ബിരുദം നല്‍കുന്നത്. അതാകട്ടെ എല്ലാം തന്നെ ജര്‍മന്‍ ഭാഷയിലുമാണ്. ഇംഗ്ളീഷ് മീഡിയം സിലബസില്‍ മെഡിസിന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ രാജ്യത്തില്ലെന്നു പറയാം. ആ കുറവാണ് ഗ്രാത്സിലെ എംജിഇഐ മെഡിക്കല്‍ അക്കാഡമിയുടെ വരവോടുകൂടി അപ്രത്യക്ഷമായിരിക്കുന്നത്.

ഈ വര്‍ഷം മുഴുവന്‍സമയ മെഡിക്കല്‍ പഠനം ഓസ്ട്രിയയില്‍ ഇംഗ്ളീഷ് ഭാഷയില്‍ ആരംഭിച്ചാണ് അക്കാഡമി ഈ രംഗത്തേക്കു ചുവടു വച്ചിരിക്കുന്നത്. ആരോഗ്യരംഗത്ത് അസാമാന്യമായ നേട്ടങ്ങള്‍ കൈയടക്കിയിരിക്കുന്ന ജര്‍മന്‍ ഭാഷാ രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഇംഗ്ളീഷില്‍ നടത്താന്‍ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതോടെ സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇതിനോടകം തന്നെ അക്കാഡമി പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചുണ്ട്.

യുക്രെയിനിലെ ബുകൊവിനിയന്‍ സ്റേറ്റ് മെഡിക്കല്‍ യുണിവേഴ്സിറ്റിയുമായി (ആടങഡ) സഹകരിച്ചാണ് ഓസ്ട്രിയ മെഡിക്കല്‍ കാമ്പസ് ആരംഭിച്ചിരിക്കുന്നത്. ഡോക്ടര്‍ ഓഫ് മെഡിസിന്‍ (ഉൃ. ങലറ) പഠനം തുടങ്ങുന്നതിനു മുമ്പായി വിദ്യാര്‍ഥികള്‍ ഒരു വര്‍ഷത്തെ പ്രീമെഡിക്കല്‍ കോഴ്സ് നടത്തേണ്ടതുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ എത്തുന്നതിനാല്‍ പ്രിമെഡിക്കല്‍ കോഴ്സിലൂടെയാണ് ഡോക്ടര്‍ ഓഫ് മെഡിസിന്‍ പഠനത്തിനു യോഗ്യത നിശ്ചയിക്കുന്നത്. അതേസമയം, പ്രിമെഡിക്കല്‍ കോഴ്സ് ചെയ്യുന്നവര്‍ക്ക് മറ്റു എന്‍ട്രന്‍സ് പരീക്ഷ ഉണ്ടാകില്ല. അമേരിക്കയില്‍ നിന്ന് വരുന്നവര്‍ക്ക് ഈ വര്‍ഷത്തെ ആദ്യ ബാച്ചില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍, ഓസ്ട്രിയ ഉള്‍പ്പെടെ ഏതു രാജ്യക്കാര്‍ക്കും ഇപ്പോള്‍ മെഡിക്കല്‍ പഠനത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇംഗ്ളീഷിലാണ് (സിലബസ്) പഠനമെങ്കിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എല്ലാവരും ജര്‍മന്‍ ഭാഷ രണ്ടാം ഭാഷയായി പഠിക്കണം. മൂന്നാം വര്‍ഷം മുതല്‍ തുടങ്ങുന്ന പ്രാക്ടിക്കല്‍ (ക്ളിനിക്കല്‍) ഓസ്ട്രിയയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്രമികരിച്ചിരിക്കുന്നതിനാല്‍ ജര്‍മന്‍ നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ട്. ഓസ്ട്രിയയില്‍ ഇപ്പോള്‍ ജര്‍മന്‍ ഭാഷയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളുടേതിന് തത്തുല്യമായ സിലബസാണ് (പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വഹണം) ഇംഗ്ളീഷ് മെഡിക്കല്‍ വിദ്യാര്‍ഥികളും പഠിക്കാന്‍ പോകുന്നത്. അതിനാല്‍ എംജിഇഐ ബിഎസ്എംയു കാമ്പസില്‍ പടിച്ചിറങ്ങുന്നവര്‍ക്ക് ജര്‍മന്‍ പറയുന്ന രാജ്യങ്ങളില്‍, ആ രാജ്യങ്ങളിലെ മെഡിക്കല്‍ ചട്ടങ്ങള്‍ അനുസരിച്ച് പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത ഉണ്ടായിരിക്കും.

മെഡിക്കല്‍ കോഴ്സിനുള്ള യോഗ്യത സംബന്ധിക്കുന്ന വിവരവും പാഠ്യപദ്ധതിയുടെ വിശദാംശങ്ങളും അക്കാഡമിയുടെ വെബ്സൈറ്റില്‍ പബ്ളീഷ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ സയന്‍സ് വിഷയങ്ങള്‍ മുഖ്യമായി പഠിച്ച് പന്ത്രണ്ടാം ക്ളാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും ഈ വര്‍ഷം പന്ത്രണ്ടാം ക്ളാസ് പാസ് ആയവര്‍ക്കും പ്രീ മെഡിക്കല്‍ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവരില്‍നിന്ന് 80 പേര്‍ക്കായിരിക്കും ആദ്യ ബാച്ചില്‍ പ്രവേശനം.

പാരാമെഡിക്കല്‍ വിഷയങ്ങളിലെ പ്രഫഷണല്‍ വിദ്യാഭ്യാസവും എംജിഇഐ നല്‍കുന്നുണ്ട്. യുറോപ്യന്‍ യൂണിയനു വെളിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ജൂണിയര്‍ ഡോക്ടര്‍ പ്രോഗ്രാമും (മെഡിക്കല്‍ സ്പെഷലൈസേഷന്‍ പ്രിപ്പറേഷന്‍ കോഴ്സ്) ഇവിടെ നല്കുന്നുണ്ട്. നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് കോഴ്സുകളും ഓസ്ട്രിയയിലെ മറ്റു യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് ജോയിന്റ് പ്രോഗ്രാമായി ഇവിടെ നടക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ംംം.ാഴലശമരമറല്യാ.മ ഇമെയില്‍: ശിളീ@ാഴലശമരമറല്യാ.മ

പ്രിന്‍സ് പത്തിപറമ്പില്‍: +43 660 6686 394, +43 068120 860 805.