ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 19ന്
Wednesday, June 15, 2016 6:24 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 19നു ((ഞായര്‍) നടക്കും. ആര്‍കെപുരം സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തില്‍ രാവിലെ പത്തിനായിരിക്കും തിരുനാള്‍ തിരുക്കര്‍മങ്ങള്‍.

പ്രസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയ്ക്കുശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോയി കാര്യംപുറം എസ്ജെ മുഖ്യകാര്‍മികത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ചര്‍ച്ച് വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരിക്കും. പ്രസുദേന്തി ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ കൈക്കാരനുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: 9136241312.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്