ഷ്വൈന്‍സ്റൈഗറുടെ വിവാഹം ജൂലൈ 12ന്
Tuesday, June 14, 2016 8:33 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ക്യാപ്റ്റനും മാഞ്ചസ്റര്‍ സിറ്റി താരവുമായ ബാസ്റ്യാന്‍ ഷ്വൈന്‍സ്റൈഗറുടെ വിവാഹം ജൂലൈ 12ന് എന്നു റിപ്പോര്‍ട്ട്.

10നു നടക്കുന്ന യൂറോകപ്പ് ഫൈനലിനു ശേഷം വിവാഹം നടക്കുമെന്നാണ് (സ്ഥലപ്പേര് വെളിപ്പെടുത്തിയിട്ടില്ല) റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി കൂട്ടുകാരിയായ അന്ന ഇവാനോവിച്ച്(28) ആണ് മുപ്പത്തിയൊന്നുകാരനായ ഷ്വൈന്‍സ്റൈഗറുടെ വധു.

ഫുട്ബോള്‍ താരങ്ങള്‍ക്കും കായികലോകത്തെ പ്രമുഖര്‍ക്കും ഇതിനോടകം ക്ഷണക്കത്തും കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷണിക്കപ്പെട്ട എല്ലാവരും ജൂലൈ 11നു മ്യൂണിക്ക് എയര്‍പോര്‍ട്ടില്‍ എത്താനാണ് നിര്‍ദ്ദേശം. സ്വകാര്യമായി വിമാനം ചാര്‍ട്ട് ചെയ്തു പറക്കാനാണ് ഷ്വൈനിയുടെ ആഗ്രഹം. ലക്ഷ്യസ്ഥാനം ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ജര്‍മന്‍ ടീം യൂറോകപ്പ് നേടുമെന്നും വിവാഹദിനത്തില്‍ അള്‍ത്താരയ്ക്കരികെ യൂറോകപ്പും ഉണ്ടാവുമെന്നുമാണ് ഷ്വൈനിയുടെ ആരാധകര്‍ പറയുന്നത.്

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍