മാസ്റര്‍ മൈന്‍ഡ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ വിജയികള്‍ക്ക് അനുമോദനം
Tuesday, June 14, 2016 8:31 AM IST
ഫുജൈറ: യുഎഇ കിഴക്കന്‍ തീര മേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ മാസ്റര്‍ മൈന്‍ഡ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ വിജയികളെ ജെംസ് ഔര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂള്‍ ജികെ ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ജസ്റിന്‍, ഡാനിയസാദ്, നദീന്‍, ഫാത്തിമ ഉസ്മാന്‍ എന്നിവര്‍ വിജയികളായി.

ജെംസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുക്വിന്ധര്‍ ബാസി, പ്രിന്‍സിപ്പല്‍ ഹിമ്മത് സിംഗ് ധില്ലെന്‍, ഹെഡ്മാസ്റര്‍ ഹാറൂന്‍ അഹമ്മദ്, സുപ്പര്‍വൈസര്‍ വിപിന്‍ മഠത്തില്‍, ക്വിസ് മാസ്റര്‍ ഡഗ്ളസ് ജോസഫ്, സെലിന്‍ ബേബി, രാജലക്ഷ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.