ഫോമ മലയാളി മങ്കയാകുവാന്‍ അവസരം
Tuesday, June 14, 2016 8:28 AM IST
മയാമി: ഫോമ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ചു വനിതകള്‍ക്കായി മലയാളി മങ്ക മത്സരം സംഘടിപ്പിക്കുന്നു. ഫോമ അംഗസംഘടനകളില്‍ അംഗമായിട്ടുള്ളവര്‍ക്കും കണ്‍വന്‍ഷനില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളതുമായ 24 വയസിനുമുകളില്‍ പ്രായമുള്ള വനിതകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാവുക.

വ്യത്യസ്ഥമായ മൂന്നു തലങ്ങളില്‍ ക്രമപെടുത്തിയിരിക്കുന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ അമേരിക്കന്‍ മലയാളി മങ്ക മത്സരം നടത്തി മുന്‍പരിചയമുള്ള പ്രമുഖര്‍ ആയിരിക്കും.മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളി മങ്ക ചെയര്‍പേഴ്സണ്‍ പ്രെറ്റി ദേവസ്യയെ ബന്ധപ്പെടുക.

ചെയര്‍ പേഴ്സണ്‍: പ്രെറ്റി ദേവസ്യ 954 812 6058, കോര്‍ഡിനേറ്റര്‍: രേഖ ഫിലിപ്പ്.

റിപ്പോര്‍ട്ട്: ബിജു പന്തളം