നോര്‍ത്ത് അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിന് ആദ്യ സന്യാസിനി
Tuesday, June 14, 2016 8:28 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത്അമേരിക്കയിലെ സീറോ മലങ്കര കത്തോലിക്കാ സഭയില്‍നിന്നു സന്യസ്ത ജീവിതത്തിലേക്കു കടന്നുവരുന്ന ആദ്യ സഭാംഗമാണു സിസ്റര്‍ ജോസ്ലിന്‍.

ഫിലഡല്‍ഫിയയിലെ സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ദേവാലയ അംഗങ്ങളായ ഇടത്തില്‍ ഫിലിപ്പ്-രാജമ്മ ദമ്പതികളുടെ മകളാണ് സിസ്റര്‍ ജോസ്ലിന്‍. ഇവരുടെ സഹോദരന്‍ ഫാ. മൈക്കിള്‍ നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയില്‍നിന്നുമുള്ള ആദ്യ വൈദികനാണ്.

ഭാരതീയ പാരമ്പര്യമുള്ള അമേരിക്കയിലെ പൌരസ്ത്യ കത്തോലിക്കാ സഭയില്‍നിന്നുള്ള ആദ്യ പുരോഹിതനും ആദ്യ സന്യാസിനിയും ഒരേ കുടുംബത്തില്‍നിന്നുമാണെന്നത് തികച്ചും യാദൃശ്ചികമല്ല. മറിച്ച് ദൈവപരിപാലനയുടെ അടയാളാണ്.

മെഡിക്കല്‍ ഡോക്ടറായി സേവനം ചെയ്യുമ്പോഴാണു കെമിസ്ട്രിയില്‍ ഡോക്ടേറേറ്റുള്ള ജോസ്ലിന്‍ സന്യസ്ത ജീവിതത്തിലേക്ക് ആകൃഷ്ടയാകുന്നത്.

ഓഗസ്റ് ആറിനു സമാധാനരാജ്ഞി ഭദ്രാസന ദേവാലയത്തില്‍ ഭദ്രാസനാധ്യഷന്റെ സാന്നിധ്യത്തില്‍ സിസ്റര്‍ ജോസ്ലിന്‍ തന്റെ പ്രഥമ വ്രതവാഗ്ദാനം നിര്‍വഹിക്കപ്പെടും. ചടങ്ങില്‍ അമേരിക്കയിലെ മങ്കര വിശ്വാസികളും പുരോഹിത സന്യസ്ത ഗണങ്ങളും ഈ പവിത്ര നിയോഗത്തിനു സാക്ഷ്യം വഹിക്കാനെത്തും.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്