പെന്‍സില്‍വേനിയ റീജണല്‍ സ്റാര്‍ സിംഗര്‍ മത്സരവും ഫൊക്കാന കിക്കോഫും വന്‍ വിജയം
Tuesday, June 14, 2016 8:25 AM IST
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഫൊക്കാനയുടെ റീജണല്‍ സ്റാര്‍ സിംഗര്‍ മത്സരവും കണ്‍വന്‍ഷന്‍ കിക്കോഫും നടത്തി.

ജൂണ്‍ നാലിനു ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പെന്‍സില്‍വേനിയ റീജണില്‍ നിന്ന് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് മത്സരാര്‍ഥികള്‍ മാറ്റുരച്ച സംഗീത സാന്ദ്രമായ മത്സരം ഉന്നത നിലവാരം പുലര്‍ത്തി.

ജൂണിയര്‍ വിഭാഗത്തില്‍ ജെസിലിന്‍ മാത്യു (ഫസ്റ്), ദിയ ചെറിയാന്‍ (സെക്കന്റ്) സീനിയര്‍ വിഭാഗത്തില്‍ സാബു പാമ്പാടി (ഫസ്റ്) ബിജു ഏബ്രാഹവും (സെക്കന്റ്) ജയിസണ്‍ ഫിലിപ്പ് (തേര്‍ഡ്). വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. വിജയികള്‍ ജൂലൈയില്‍ ടൊറേന്റോയില്‍ ഫൊക്കാന

കണ്‍വന്‍ഷനോടനുബന്ധിച്ചു അരങ്ങേറുന്ന സ്റാര്‍ സിംഗറിന്റെ ഗ്രാന്റ് ഫിനാലേയില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.

പമ്പ മലയാളി അസോസിയേഷനും ഫൊക്കാനയുടെ പെന്‍സില്‍വേനിയ റീജണും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, പമ്പ പ്രസിഡന്റ് സുധ കര്‍ത്ത, സുമോദ് നെല്ലിക്കാല, മോഡി ജേക്കബ്, അലക്സ് തോമസ്, ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രസാദ് ബേബി, പ്രിന്‍സി പ്രസാദ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സുപ്രസിദ്ധ ഗായകരും ഗാന സംവിധായകരുമായ രാജേഷ് നായര്‍ (ന്യൂജേഴ്സി), കാര്‍ത്തിക ഷാജി (വാഷിംഗ്ടണ്‍ ഡിസി), സോബി ചാക്കോ (പെന്‍സില്‍വേനിയ) എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

തുടര്‍ന്നു നടന്ന ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫിന് അലക്സ് തോമസ് നേതൃത്വം നല്‍കി, പമ്പ മലയാളി അസോസിയേഷന്‍, മേള എന്നീ സംഘടനകളുടെ അംഗങ്ങളും പ്രതിനിധികളും കൂടാതെ അമേരിക്കന്‍ മലയാളികളുടെ സാഹിത്യകാരായ നീന പനക്കല്‍, കോശി തലക്കല്‍, അശോകന്‍ വേങ്ങാശേരി എന്നിവര്‍ ഉള്‍പ്പെടെ 25 പേരുടെ രജിസ്ട്രേഷന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെയും നാഷണല്‍ കമ്മിറ്റി അംഗം സനല്‍ ഗോപിനാഥും ചേര്‍ന്നു ഏറ്റുവാങ്ങി. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി സെക്രട്ടറി ബോബി ജേക്കബ് സനല്‍ ഗോപിനാഥ്, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ഐസക്ക്, മുന്‍ ട്രഷറര്‍ രാജു സക്കറിയ, തമ്പി ചാക്കോ, ജേക്കബ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍