അര്‍മീനിയന്‍ ബില്‍: ജര്‍മന്‍ എംപിമാര്‍ക്ക് അന്താരാഷ്ട്ര സുരക്ഷ
Monday, June 13, 2016 8:17 AM IST
ബെര്‍ലിന്‍: തുര്‍ക്കി വംശജരായ ജര്‍മന്‍ എംപിമാര്‍ക്ക് സര്‍ക്കാര്‍ കര്‍ക്കശ സുരക്ഷയൊരുക്കി. തുര്‍ക്കിക്കു ഹിതകരമല്ലാത്ത രീതിയില്‍ അര്‍മീനിയന്‍ ബില്‍ പാസാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഭീഷണികള്‍ കണക്കിലെടുത്താണിത്.

ശനിയാഴ്ച മുതല്‍ ഇവര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം സിദ്ധിച്ച സുരക്ഷാ ഗാര്‍ഡുമാര്‍ അകമ്പടി സേവിക്കുന്നു. ഫെഡറല്‍ പോലീസിന്റെ കൂടി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍