എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ വായന ദിനം ജൂണ്‍ 19ന്
Monday, June 13, 2016 8:16 AM IST
ന്യൂഡല്‍ഹി: രോഹിണി ശ്രീനാരായണ ഗുരുദേവന ക്ഷേത്രത്തില്‍ എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ വായനാദിനം ആഘോഷിക്കുന്നു. ജൂണ്‍ 19നു (ഞായര്‍) രാവിലെ 10നു യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ വായനാദിനം ശ്രീനാരായണ ഗുരുദേവകൃതി വായിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ശ്രീനാരായണ ഗുരുദേവ സന്ദേശത്തിന്റെ ആനുകാലിക പ്രശസ്തി എന്ന വിഷയത്തില്‍ യൂണിയന്‍ സെക്രട്ടറി കല്ലറ മനോജ് ഉപന്യാസം അവതരിപ്പിക്കും. വായന: വിവേകത്തിന്റെ വാതായനം എന്ന വിഷയത്തില്‍ സ്വാമി നാരായണ ഋഷി, കെ.എന്‍. ശാന്തി, ഷാജിലാല്‍ എന്നിവര്‍ പ്രസംഗിക്കും.